
വാഷിംഗ്ടണ്‍ : ഇറാനുമായി വ്യാപാരം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യയില്‍ നിന്ന് ആറ് കമ്പനികള്‍ ഉള്‍പ്പെടെ 20 സ്ഥാപനങ്ങള്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബുധനാഴ്ച ഉപരോധം പ്രഖ്യാപിച്ചു. ആറ് ഇന്ത്യന്‍ കമ്പനികള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്.
ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ്, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ്, ജൂപ്പിറ്റര്‍ ഡൈ കെം, രാംനിക്ലാല്‍ എസ് ഗോസാലിയ ആന്‍ഡ് കമ്പനി, പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, കാഞ്ചന്‍ പോളിമേഴ്സ് എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ഉപരോധം.
ഇറാനിയന്‍ പെട്രോളിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ പെട്രോ കെമിക്കല്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നു എന്നാണ് ഈ കമ്പനികളെക്കുറിച്ച് യുഎസ് വെളിപ്പെടുത്തിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വിതക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാന്‍ ഇന്ധനം വിറ്റ് പണം കണ്ടെത്തുകയാണ് എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.
ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധികത്തീരുവ ചുമത്തി മണിക്കൂറുകള്‍ക്കകം ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ എണ്ണ വില്‍ക്കുമെന്ന പ്രസ്താവനയുമായി ട്രംപ് എത്തിയിരുന്നു.