ട്രംപ് ഇടഞ്ഞതോടെ പെട്ടെന്ന് നിലപാട് മാറ്റി യുഎസ് ഇൻ്റലിജൻസ് മേധാവി തുൾസി ഗബാർഡ്, പഴി മാധ്യമങ്ങൾക്ക്

വാഷിങ്ടൺ: ഇറാൻ ഉടൻ ആണവായുധമുണ്ടാക്കാൻ സാധ്യതയില്ലെന്ന് മാർച്ചിൽ യുഎസ് കോൺഗ്രസിന്‌ മൊഴിനൽകിയ രഹസ്യാന്വേഷണവിഭാഗം ഡയറക്ടർ തുൾസി ഗബാർഡ് നിലപാടുമാറ്റി. ആഴ്ചകൾക്കോ മാസങ്ങൾക്കോ ഉള്ളിൽ ആണവായുധം ഉത്പാദിപ്പിക്കാൻ ഇറാന് കഴിയുമെന്ന് തുൾസി സാമൂഹികമാധ്യമത്തിൽ കുറിച്ചു. തുൾസി കോൺഗ്രസിൽ നൽകിയ മൊഴി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു എന്നു മാത്രമല്ല അവർക്ക് തെറ്റിപ്പോയി എന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇറാന്റെ പക്കൽ ആണവായുധമുണ്ടാക്കാൻവേണ്ട സാധനം ധാരാളമുണ്ടെന്നും മാസങ്ങൾക്കകം അവർ അതുണ്ടാക്കുമെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിനുപിന്നാലെയാണ് തുൾസിയുടെ നിലപാടുമാറ്റം. തൻ്റെ മാർച്ചിലെ പ്രസ്താവന സന്ദർഭത്തിൽ നിന്ന് അടത്തി മാറ്റി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും തുൾസി തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു.

മുമ്പ് ഡെമോക്രാറ്റായിരുന്ന തുൾസി പെട്ടെന്നായിരുന്നു ട്രംപ് ടീമിൻ്റെ പ്രിയപ്പെട്ട നേതാവായി മാറിയതും അമേരിക്കൻ ഇൻ്റലിജൻസ് മേധാവിയായതും. ഇപ്പോൾ ഈ ബന്ധത്തിൽ വിള്ളൽ വീണതായാണ് റിപ്പോർട്ടുകൾ.

US intelligence chief Tulsi Gabbard abruptly changes stance after Trumps dislike

More Stories from this section

family-dental
witywide