അഴിമതിക്കേസില്‍ അദാനിക്ക് സമന്‍സ് നല്‍കി, എന്നാല്‍ ഇന്ത്യന്‍ നിയമമന്ത്രാലയം അത് കൈമാറിയിട്ടില്ലെന്ന് യുഎസ്

ന്യൂയോര്‍ക്ക്: അഴിമതിക്കേസില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതംഅദാനി, അനന്തരവന്‍ സാഗര്‍ അദാനി എന്നിവര്‍ക്കും അദാനി ഗ്രൂപ്പ് ഇന്ത്യക്കും സമന്‍സ് കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (യുഎസ് എസ്ഇസി). സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് യുഎസ് എസ്ഇസി ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്.

സമന്‍സ് കൈമാറാന്‍ ഇന്ത്യയിലെ നിയമമന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നുവെന്നും എന്നാല്‍, അവര്‍ അദാനിമാര്‍ക്ക് സമന്‍സ് നല്‍കിയിട്ടില്ലെന്നും യുഎസ് എസ്ഇസി തിങ്കളാഴ്ച ന്യൂയോര്‍ക്ക് ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയെ അറിയിക്കുകയായിരുന്നു.