
വാഷിംഗ്ടണ്‍ : ജയിലില്‍വെച്ച് മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് ഗ്രാന്‍ഡ് ജൂറി ഫയലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം ഒരു യുഎസ് ജഡ്ജി തടഞ്ഞു. ഫയലുകള്‍ പുറത്തുവിടണമെന്ന നീതിന്യായ വകുപ്പിന്റെ അഭ്യര്‍ത്ഥന ജഡ്ജി ജഡ്ജി റോബിന്‍ റോസന്‍ബര്‍ഗ് നിരസിക്കുകയായിരുന്നു.
എപ്സ്റ്റീന്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനെതിരെ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം നേരിട്ടതിനാല്‍ കഴിഞ്ഞയാഴ്ച നടത്തിയ ഒരു അഭ്യര്‍ത്ഥന പ്രകാരം, ഫ്‌ലോറിഡയിലെ തന്റെ കേസിലെ ഫയലുകള്‍ പുറത്തുവിടുന്നത് സംസ്ഥാന നിയമത്തിന്റെ ലംഘനമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടുകയായിരുന്നു. നീതിന്യായ വകുപ്പിന്റെ കൈവശമുള്ള എപ്സ്റ്റീന്‍ അന്വേഷണ രേഖകളില്‍ പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ പേരുകള്‍ ഉണ്ടെന്ന് ആരോപിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഈ തീരുമാനം. കുട്ടികളെക്കുറിച്ചടക്കം പരസ്യപ്പെടുത്താന്‍ പാടില്ലാത്ത ഇരകളുടെ വിവരങ്ങളും രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പ്രസിഡന്റിനോട് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ‘ഡെമോക്രാറ്റുകളും ലിബറല്‍ മാധ്യമങ്ങളും കെട്ടിച്ചമച്ച വ്യാജ വാര്‍ത്തകളുടെ തുടര്‍ച്ചയല്ലാതെ മറ്റൊന്നുമല്ല’ എന്നാണ് വൈറ്റ് ഹൗസ് വക്താവ് വിശേഷിപ്പിച്ചത്.
എല്ലാ ഗ്രാന്‍ഡ് ജൂറി മെറ്റീരിയലുകളും പുറത്തുവിടാന്‍ ട്രംപ് ബോണ്ടിയോട് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന്, രണ്ട് യുഎസ് സംസ്ഥാനങ്ങളിലെയും കേസുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടാന്‍ ഫ്‌ളോറിഡയിലെയും ന്യൂയോര്‍ക്കിലെയും കോടതികളോട് നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍, ഫ്‌ലോറിഡയുടെ മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ അപ്പീല്‍ കോടതി നിശ്ചയിച്ച ഗ്രാന്‍ഡ് ജൂറി അതീവ രഹസ്യവിവരങ്ങള്‍ ഫയലുകളിലുണ്ടെന്ന് ചൂണ്ടികാട്ടിയതോടെ ഇവ പുറത്തുവിടാന്‍ കഴിയില്ലെന്ന് വിധിവരികയായിരുന്നു. സെന്‍സിറ്റീവ് ആയ ഇത്തരം ക്രിമിനല്‍ അന്വേഷണങ്ങളില്‍ രഹസ്യ സ്വഭാവം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ജഡ്ജി എടുത്തു പറയുകയും ചെയ്തു.