പാകിസ്താനും ഇന്ത്യയ്ക്കും ഇടയിൽ സംഭവിക്കുന്നത്! ട്രംപിന്റെ അവകാശവാദങ്ങൾ ശരിവച്ച് മാർക്കോ റൂബിയോയുടെ നിരീക്ഷണ വാദം

വാഷിംഗ്ടൺ: ആണവശക്തികളായ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിൽ താനാണ് മധ്യസ്ഥൻ എന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഈ വിഷയത്തിൽ പ്രതികരിച്ചു. ട്രംപ്-പുടിൻ ഉച്ചകോടിക്ക് ശേഷം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റൂബിയോയുടെ പ്രതികരണം. ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിനും മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെയാണ് റൂബിയോ ദക്ഷിണേഷ്യൻ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തത്.

വെടിനിർത്തൽ സംഭവിക്കണമെങ്കിൽ ഇരുപക്ഷവും വെടിവെപ്പ് നിർത്താൻ സമ്മതിക്കണം. വെടിനിർത്തൽ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അദ്ദേഹം പറഞ്ഞു. “എല്ലാ ദിവസവും പാകിസ്താനും ഇന്ത്യയ്ക്കും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. അതുപോലെ കംബോഡിയയ്ക്കും തായ്‌ലൻഡിനും ഇടയിലെ കാര്യങ്ങളും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.