ഏഷ്യയിൽ പുതിയ സാധ്യതകൾ തുറന്ന് യുഎസ്; വ്യാപാരക്കരാർ സാധ്യമാക്കി, വൻ വിജയമെന്ന് അവകാശപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയും ഇന്തോനേഷ്യയും തമ്മിൽ പുതിയ വ്യാപാരക്കരാറിൽ ഒപ്പുവച്ചു. ഇത് താരിഫുകൾ ഗണ്യമായി കുറയ്ക്കുകയും തെക്കുകിഴക്കൻ ഏഷ്യയിൽ അമേരിക്കൻ ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യും. കരാർ പ്രകാരം, വ്യാവസായിക, സാങ്കേതിക, കാർഷിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള അമേരിക്കൻ സാധനങ്ങൾക്ക് ഇന്തോനേഷ്യ 99 ശതമാനത്തിലധികം താരിഫ്, നോൺ-താരിഫ് തടസങ്ങൾ ഒഴിവാക്കും.

ഇതിന് പകരമായി, ഇന്തോനേഷ്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്താൻ ഉദ്ദേശിച്ചിരുന്ന 32 ശതമാനം താരിഫ് 19 ശതമാനമായി കുറയ്ക്കും. എന്നാൽ, തീരുവ വെട്ടിക്കാൻ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം ഇറക്കുമതി ചെയ്യുന്നതായി സംശയിക്കുന്ന സാധനങ്ങൾക്ക് 40 ശതമാനം നിരക്ക് ബാധകമാകും. ഈ കരാർ അമേരിക്കൻ കമ്പനികൾക്ക് കൂടുതൽ വിപണി പ്രവേശനവും ഉറപ്പാക്കുന്നു.

ഇലക്ട്രിക് വാഹനങ്ങൾക്കും ഇലക്ട്രോണിക്സിനും അത്യാവശ്യമായ നിക്കൽ, ചെമ്പ്, കോബാൾട്ട് തുടങ്ങിയ പ്രധാന ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ ഇന്തോനേഷ്യ നീക്കം ചെയ്യും. കൂടാതെ, യുഎസ് വാഹന സുരക്ഷാ മാനദണ്ഡങ്ങൾ ഇന്തോനേഷ്യ അംഗീകരിക്കുകയും ചെയ്യും. യുഎസ്. കാർഷിക കയറ്റുമതിയിൽ നിലവിലുണ്ടായിരുന്ന ഷിപ്പിംഗിന് മുൻപുള്ള പരിശോധനകൾ പോലുള്ള പുതിയ നിയന്ത്രണങ്ങൾ നീക്കം ചെയ്യും. ഇത് വർദ്ധിച്ചുവരുന്ന യുഎസ് കാർഷിക വ്യാപാര കമ്മിക്ക് കാരണമായിരുന്ന ആശങ്കകൾക്ക് പരിഹാരമാകും. വൻ വിജയമെന്നാണ് കരാറിനെ കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.

More Stories from this section

family-dental
witywide