ഒരു വിട്ടുവീഴ്ചയുമില്ല, നടപടി കടുപ്പിച്ചുതന്നെ: പസഫിക്കിൽ വീണ്ടും മയക്കുമരുന്ന് ബോട്ട് ആക്രമിച്ച് തകർത്ത് യുഎസ് സൈന്യം; 4 പേർ കൊല്ലപ്പെട്ടു- വിഡിയോ

വാഷിംഗ്ടൺ: കിഴക്കൻ പസഫിക്കിലെ അന്താരാഷ്ട്ര ജലാശയത്തിൽ മയക്കുമരുന്ന് ബോട്ടിനെ ആക്രമിച്ച് തകർത്ത് യുഎസ് സൈന്യം. ആക്രമണത്തിൽ നാല് പേരെ കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു. മയക്കുമരുന്ന് കടത്തുകാർക്കെതിരായി ഡോണൾഡ് ട്രംപ് ഭരണകൂടം എടുക്കുന്ന നടപടികളുടെ തുടർച്ചയാണ് പുതിയ ആക്രമണവും.

ചെറുകപ്പലിൽ നിയമവിരുദ്ധ മയക്കുമരുന്ന് കൊണ്ടുപോകുന്നുണ്ടെന്ന് ഇന്റലിജൻസ് സ്ഥിരീകരിച്ചിരുന്നുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും യുഎസ് സൈന്യത്തിന്റെ സതേൺ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു.

“ഡിസംബർ 4 ന്, യുദ്ധവകുപ്പിൻ്റെ തലവൻ പീറ്റ് ഹെഗ്സെത്തിന്റെ നിർദ്ദേശപ്രകാരം, ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് സതേൺ സ്പിയർ ഒരു നിയുക്ത ഭീകര സംഘടന നടത്തുന്ന അന്താരാഷ്ട്ര ജലാശയത്തിലെ ഒരു കപ്പലിൽ ആക്രമണം നടത്തി. കപ്പൽ അനധികൃത മയക്കുമരുന്നുകൾ കൊണ്ടുപോകുകയും കിഴക്കൻ പസഫിക്കിലെ അറിയപ്പെടുന്ന മയക്കുമരുന്ന് കടത്ത് വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്തുവെന്ന് ഇന്റലിജൻസ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന നാല് പുരുഷ മയക്കുമരുന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു,” എക്‌സിലെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

US military attacks and destroys drug boat in Pacific; 4 killed

More Stories from this section

family-dental
witywide