
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ഖായിദ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദനെ ആരുമറിയാതെ കൊലപ്പെടുത്തി യുഎസ് നേവി കമാന്‍ഡോകള്‍ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ‘ദ് സര്‍ദാരി പ്രസിഡന്‍സി: നൗ ഇറ്റ് മസ്റ്റ് ബി ടോള്‍ഡ്’ എന്ന പുസ്തകം. ലാദനെ കൊലപ്പെടുത്തുമ്പോള്‍ പാക്ക് പ്രസിഡന്റായിരുന്ന ആസിഫ് അലി സര്‍ദാരിയുടെ വക്താവും അടുത്ത അനുയായിയുമായിരുന്ന ഫര്‍ഹത്തുല്ല ബാബറിന്റേതാണ് ഈ പുസ്തകം
”2011 മേയ് 2 പുലര്‍ച്ചെ യുഎസ് നേവി കമാന്‍ഡോകള്‍ പാക്കിസ്ഥാനിലെ അബട്ടാബാദില്‍ പറന്നിറങ്ങി. ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ഖായിദ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദനെ ആരുമറിയാതെ കൊലപ്പെടുത്തി. അപ്പോള്‍ പാക്കിസ്ഥാനിലെ സ്ഥിതിയെന്തായിരുന്നു: ‘ഞെട്ടല്‍, ആശയക്കുഴപ്പം, മരവിപ്പ്…” ബാബര്‍ എഴുതി. യുഎസ് നീക്കത്തെക്കുറിച്ചു പ്രതികരിക്കാന്‍ പാക്കിസ്ഥാന് 14 മണിക്കൂറിലേറെ വേണ്ടിവന്നുവെന്നും ബാബര്‍ പുസ്തകത്തിലെഴുതുന്നു.
പാക്കിസ്ഥാനെ ആശങ്കയിലാക്കുന്നതും നാണംകെടുത്തുന്ന തരത്തിലുമായിരുന്നു യുഎസ് നീക്കമെന്നും. സൈന്യത്തിനോ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ എന്താണു സംഭവിച്ചത് എന്നതിനെപ്പറ്റി അറിവുണ്ടായിരുന്നില്ലെന്നും ബാബര്‍ വെളിപ്പെടുത്തി.