കാലിഫോർണിയയിൽ യുഎസ് നേവിയുടെ എഫ്-35 യുദ്ധവിമാനം തകർന്നു വീണു; അത്ഭുതകരമായി പുറത്തേക്ക് ചാടി രക്ഷപെട്ട് പൈലറ്റ്

കാലിഫോർണിയ: യുഎസ് നേവിയുടെ ഒരു എഫ്-35 യുദ്ധവിമാനം ബുധനാഴ്ച കാലിഫോർണിയയിലെ നേവൽ എയർ സ്റ്റേഷൻ ലീമൂർക്ക് സമീപം തകർന്നു വീണു. അപകടത്തിൽ പൈലറ്റ് സുരക്ഷിതമായി പുറത്തുചാടി രക്ഷപ്പെട്ടതായി നേവി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വൈകുന്നേരം ഏകദേശം 6:30-ഓടെയാണ് അപകടം നടന്നതെന്നും, ഇതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.

“റഫ് റെയ്ഡേഴ്‌സ്” എന്ന് വിളിപ്പേരുള്ള സ്ട്രൈക്ക് ഫൈറ്റർ സ്ക്വാഡ്രൺ VF-125-ൻ്റേതാണ് അപകടത്തിൽപ്പെട്ട വിമാനം. പൈലറ്റുമാർക്കും എയർക്രൂവിനും പരിശീലനം നൽകുന്ന ഫ്ലീറ്റ് റീപ്ലേസ്‌മെൻ്റ് സ്ക്വാഡ്രണാണ് VF-125.

കാലിഫോർണിയയിലെ ഫ്രെസ്നോ നഗരത്തിൽ നിന്ന് ഏകദേശം 40 മൈൽ (64 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി സെൻട്രൽ കാലിഫോർണിയയിലാണ് നേവൽ എയർ സ്റ്റേഷൻ ലീമൂർ സ്ഥിതി ചെയ്യുന്നത്.

More Stories from this section

family-dental
witywide