
വാഷിങ്ടന്‍ : മൂന്നാമതും അധികാരമേറ്റ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം വര്‍ദ്ധിപ്പിച്ച് യുഎസ്. മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ക്ക് പ്രതിഫല തുക 25 മില്യന്‍ ഡോളറായി (എതാണ്ട് 215 കോടി രൂപ) യുഎസ് ഉയര്‍ത്തിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയെ അറസ്റ്റു ചെയ്യാന്‍ സഹായിച്ചാല്‍ 15 മില്യന്‍ ഡോളര്‍ പ്രതിഫലം ലഭിക്കും.
കൊക്കെയ്ന്‍ ഒഴുക്കു വര്‍ധിപ്പിച്ച് രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു യുഎസ് നടപടിക്കു പിന്നിലെ പ്രധാന കാരണം. ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, കാനഡ അടക്കം വെനസ്വേലയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.