
വാഷിംഗ്ടണ്‍: യുക്രെയ്‌നിലെ സുമി നഗരത്തിന്റെ മധ്യഭാഗത്ത് നിരവധി ആളുകളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത റഷ്യയുടെ മിസൈല്‍ ആക്രമണത്തെ അപലപിച്ച് യുഎസിലെ ഉന്നത ഉദ്യോഗസ്ഥര്‍.
സാധാരണക്കാരെ ലക്ഷ്യംവെച്ച് റഷ്യന്‍ സൈന്യം നടത്തിയ ആക്രമണം ‘മാന്യതയുടെ എല്ലാ രേഖയും ലംഘിക്കുന്നു’ എന്ന് യുക്രെയ്‌നായുള്ള യുഎസ് പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ് പറഞ്ഞു. ‘ഒരു മുന്‍ സൈനിക നേതാവെന്ന നിലയില്‍, ലക്ഷ്യം വയ്ക്കുന്നത് എനിക്ക് മനസ്സിലാകും, ഇത് തെറ്റാണ്, ‘ധാരാളം സാധാരണക്കാര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്’ അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഞായറാഴ്ച രാവിലെ നടന്ന റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 34 പേര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ ഉണ്ടായതില്‍വെച്ച് ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നുവെന്ന് യുക്രെയ്ന്‍ തന്നെ വ്യക്തമാക്കി. ഏകദേശം 120 പേര്‍ക്കാണ് പരുക്കേറ്റത്. ഈ ആക്രമണത്തിലാണ് കീവില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഗോഡൗണും തകര്‍ന്നത്. ഇന്ത്യന്‍ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫാര്‍മസിയാണ് ആക്രമണത്തില്‍ പൂര്‍ണമായി നശിച്ചത്.
ഭീകരമായ റഷ്യന്‍ മിസൈല്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു’ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്സില്‍ എഴുതി.
അതേസമയം, ഒരു വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടാന്‍ ട്രംപ് റഷ്യയെയും യുക്രെയ്‌നിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെങ്കിലും ഇതുവരെ അത് ഫലം കണ്ടിട്ടില്ല.