ഇന്ത്യക്കുള്ള യുഎസ് ഇറക്കുമതി തീരുവക്ക് എതിരെ യുഎസിൽ പ്രമേയം

വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം വരെ തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസില്‍ പ്രമേയം. യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലെ മൂന്ന് അംഗങ്ങളാണ് വെള്ളിയാഴ്ച പ്രമേയം അവതരിപ്പിച്ചത്. ഡെബോറ റോസ്, മാർക്ക് വീസി, രാജാ കൃഷ്ണമൂർത്തി എന്നീ അംഗങ്ങളാണ് പ്രമേയത്തിന് നേതൃത്വം നൽകുന്നത്.

ട്രംപിന്റെ നടപടികൾ നിയമവിരുദ്ധവും അമേരിക്കൻ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ഇന്ത്യ-യുഎസ് ബന്ധത്തിന് ദോഷകരവുമാണെന്ന് പ്രമേയത്തിൽ പറയുന്നു. ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള പ്രസിഡന്റിന്റെ അടിയന്തര അധികാരങ്ങൾ പരിമിതപ്പെടുത്താനും ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയ അധിക തീരുവ റദ്ദാക്കാനും പ്രമേയം ലക്ഷ്യമിടുന്നു.

ഓഗസ്റ്റിൽ റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ട്രംപ് 25 ശതമാനം തീരുവ ഏർപ്പെടുത്തി. ദിവസങ്ങൾക്ക് ശേഷം വീണ്ടും 25 ശതമാനം വർധിപ്പിച്ച് 50 ശതമാനം ആക്കുകയും ചെയ്തിരുന്നു.

ബ്രസീലിന്മേലുള്ള സമാനമായ തീരുവകൾ അവസാനിപ്പിക്കാനും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. വ്യാപാരം, നിക്ഷേപം, ഊർജ്ജസ്വലമായ ഇന്ത്യൻ-അമേരിക്കൻ സമൂഹം എന്നിവയിലൂടെ യുഎസ് സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു,” കോൺഗ്രസ് അംഗം റോസ് പറഞ്ഞു. ഇന്ത്യൻ കമ്പനികൾ നിക്ഷേപം നടത്തുകയും ലൈഫ് സയൻസസ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ട്രംപിന്റെ ഏകപക്ഷീയ വാണിജ്യ നടപടികളെ ചോദ്യം ചെയ്യാനും ഇന്ത്യയുമായുള്ള യുഎസ് ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുമുള്ള കോൺഗ്രസ് ഡെമോക്രാറ്റുകളുടെ വിശാലമായ നീക്കത്തിന്റെ ഭാഗമാണ് ഈ പ്രമേയം. ഒക്ടോബറിൽ, റോസ്, വീസി, കൃഷ്ണമൂർത്തി എന്നിവർ കോൺഗ്രസ് അംഗം റോ ഖന്നയോടും മറ്റ് 19 കോൺഗ്രസ് അംഗങ്ങളോടും ഒപ്പം പ്രസിഡന്റിനോട് തീരുവ നയങ്ങളിൽ മാറ്റങ്ങൾ വരുത്താനും ഇന്ത്യയുമായുള്ള ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാനും അഭ്യർഥിച്ചിരുന്നു.

US passes resolution against US import tariffs on India

More Stories from this section

family-dental
witywide