യുക്രൈൻ്റെ നെഞ്ചിടിക്കുന്ന തീരുമാനമെടുത്ത് യുഎസ്! സന്തോഷത്തോടെ സ്വാഗതം ചെയ്ത് റഷ്യ; ചില ആയുധ ഷിപ്മെൻ്റുകൾ നൽകുന്നത് നിർത്തി

വാഷിംഗ്ടൺ: യുക്രൈനുള്ള ചില ആയുധ ഷിപ്മെൻ്റുകൾ, എയർ ഡിഫൻസ് മിസൈലുകൾ ഉൾപ്പെടെ താൽക്കാലികമായി നിർത്തിവെച്ചതായി ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ. സൈനിക ചെലവുകളും വിദേശ രാജ്യങ്ങൾക്കുള്ള അമേരിക്കയുടെ പിന്തുണയും സംബന്ധിച്ച ഒരു അവലോകനത്തിന് ശേഷം ഈ തീരുമാനം. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഈ അവലോകനത്തിന് അംഗീകാരം നൽകി. ഇത് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചയാണെന്ന് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന സൈനിക പിന്തുണയെ ഇത് ബാധിക്കുമോ എന്ന് ഉടൻ വ്യക്തമല്ല.

അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാണ്” ഈ തീരുമാനമെടുത്തതെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി പറഞ്ഞു.

അതേസമയം, റഷ്യ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. “ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നിടത്തോളം, ഈ തീരുമാനത്തിന് കാരണം ഒഴിഞ്ഞുകിടക്കുന്ന സംഭരണശാലകളും ആയുധങ്ങളുടെ ദൗർലഭ്യവുമാണ്. എന്നാൽ എന്ത് തന്നെയായാലും, യുക്രൈന് ആയുധങ്ങൾ കുറയുന്നതിനനുസരിച്ച്, പ്രത്യേക സൈനിക ഓപ്പറേഷന്റെ അവസാനം അടുക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിട്രി പെസ്കോവ് പറഞ്ഞു.

More Stories from this section

family-dental
witywide