യുഎസ് വിമാന ദുരന്തം: ഹോട്ട്ലൈന്‍ നമ്പര്‍ സജ്ജീകരിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ്

വാഷിംഗ്ടണ്‍ ഡിസി: യുഎസ് വിമാന ദുരന്തത്തിനു പിന്നാലെ കൂടുതല്‍ സേവനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായും അമേരിക്കന്‍ എയര്‍ലൈന്‍സ് ഹോട്ട്ലൈന്‍ നമ്പര്‍ പുറത്തിറക്കി. ഫ്‌ലൈറ്റ് 5342-ല്‍ ഉണ്ടായിരുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും 800-679-8215 എന്ന നമ്പറില്‍ ബന്ധപ്പെടാം.

റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം യുഎസ് ആര്‍മി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ”ഫ്‌ലൈറ്റ് 5342-ല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നിരിക്കാമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, 800-679-8215 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിനെ ബന്ധപ്പെടുക” എന്ന് പ്രസ്താവനയില്‍ അറിയിച്ചു. യുഎസിന് പുറത്തുനിന്ന് വിളിക്കുന്നവര്‍ക്ക് കൂടുതല്‍ ഫോണ്‍ നമ്പറുകള്‍ക്കായി news.aa.com സന്ദര്‍ശിക്കാം. കാനഡ, പ്യൂര്‍ട്ടോ റിക്കോ അല്ലെങ്കില്‍ യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് 800-679-8215 എന്ന നമ്പറില്‍ നേരിട്ട് വിളിക്കാം.

More Stories from this section

family-dental
witywide