യു.എസ് വിമാന ദുരന്തം : ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത് മൂന്ന് യുഎസ് ആര്‍മി സൈനികര്‍, രക്ഷപെടാന്‍ സാധ്യത കുറവ്

വാഷിംഗ്ടണ്‍: റൊണാള്‍ഡ് റീഗന്‍ വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ റീജിയണല്‍ ജെറ്റുമായി കൂട്ടിയിടിച്ച ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത് മൂന്ന് യുഎസ് ആര്‍മി സൈനികര്‍ എന്ന് വിവരം. ഇവര്‍ക്ക് എന്തു സംഭവിച്ചെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥരാരും ഹെലികോപ്റ്ററില്‍ ഇല്ലായിരുന്നുവെന്നും സ്ഥിരീകരണമുണ്ട്. യുഎസ് ആർമി ബ്ലാക്ക് ഹോക്ക്, സംഭവ സമയത്ത് പരിശീലന പറക്കലിലായിരുന്നുവെന്ന് ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്-നാഷണൽ ക്യാപിറ്റൽ റീജിയൻ മീഡിയ ചീഫ് ഹീതർ ചൈറസ് സിഎൻഎന്നിനോട് പറഞ്ഞു.

അപകടത്തില്‍പ്പെട്ട ആര്‍മി യുഎച്ച്-60 ഹെലികോപ്റ്റര്‍ വിര്‍ജീനിയയിലെ ഫോര്‍ട്ട് ബെല്‍വോയറില്‍ നിന്നുള്ളതാണെന്നും പ്രാഥമിക റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് വിവരം. ‘മരണങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം’ എന്ന് ടെക്‌സസിലെ സെനറ്റര്‍ ടെഡ് ക്രൂസ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു, എന്നിരുന്നാലും കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു.

More Stories from this section

family-dental
witywide