
വാഷിംഗ്ടൺ: ഇന്ത്യ -പാകിസ്ഥാൻ സംഘര്‍ഷം അവസാനിപ്പിച്ചത് തന്‍റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും യുഎസുമായി വ്യാപാരം നടത്താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറയുന്നത്. പാകിസ്ഥാനിലും ഇന്ത്യയിലും നല്ലവരായ നിരവധി പേരുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മോദി തന്‍രെ അടുത്ത സുഹൃത്താണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘വ്യാപാരത്തിലൂടെ അത് അവസാനിപ്പിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയും പാകിസ്ഥാനുമായി വലിയ വ്യാപാര ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. എന്താണവിടെ നടന്നുകൊണ്ടിരുന്നത്? ഏതെങ്കിലും ഒരുകക്ഷിക്ക് അവസാനമായി കൊല്ലാന്‍ ആരെങ്കിലും വേണം. എന്നാല്‍ അവിടെ ഓരോ ദിവസവും സാഹചര്യം കൂടുതല്‍ മോശമാകുന്നു. രാജ്യങ്ങള്‍ക്കിടയില്‍ കടന്നുകയറി ആക്രമണമുണ്ടാകുന്നു. അത് അവസാനിപ്പിച്ചുവെന്ന് ഇപ്പോള്‍ എനിക്ക് പറയാന്‍ താല്‍പര്യമില്ല. രണ്ട് ദിവസത്തിനു ശേഷം എന്തോ സംഭവിച്ചപ്പോള്‍ എല്ലാം ട്രംപിന്‍റെ കുഴപ്പമാണെന്ന് കുറ്റപ്പെടുത്തി. പാകിസ്ഥാനിലും ഇന്ത്യയിലും നല്ലവരായ നിരവധിപേരുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രണ്ടാണ്. അദ്ദേഹം മഹാനാണ്’ – എന്ന് ട്രംപ് പറഞ്ഞു.