
വാഷിങ്ടൻ: ആഫ്രിക്കൻ രാജ്യങ്ങളെ കൂട്ടത്തോടെ കുറ്റപ്പെടുത്തുകയും ഇവിടങ്ങളിൽ നിന്നുള്ള കുടിയേറ്റത്തെ പൂർണമായും എതിർക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ, ഹെയ്റ്റി, സൊമാലിയ തുടങ്ങിയ മൂന്നാംലോക രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം പൂർണമായി വിലക്കിയെന്ന് ട്രംപ് പറഞ്ഞു.
ചൊവ്വാഴ്ച പെൻസിൽവേനിയയിൽ നടന്ന റാലിയിലിൽ ട്രംപ് കടുത്ത അധിക്ഷേപ വാക്കുകളാണ് ഉപയോഗിച്ചത്. വ്യത്തികെട്ടത്, അറപ്പു തോന്നിക്കുന്നത്, കുറ്റകൃത്യങ്ങൾ നിറഞ്ഞത് തുടങ്ങിയ അധിക്ഷേപങ്ങളാണു സൊമാലിയയ്ക്ക് എതിരെ നടത്തിയത്. 2018 ൽ യുഎസ് കോൺഗ്രസ് അംഗങ്ങളുമായുളള യോഗത്തിനിടെ ഹെയ്തി അടക്കം ആഫ്രിക്കൻ രാജ്യങ്ങൾക്കെതിരെ അസഭ്യപദ പ്രയോഗം ട്രംപ് നടത്തിയിരുന്നു ഇതും റാലിക്കിടെ ട്രംപ് സമ്മതിച്ചു.
US President Donald Trump is completely opposed to immigration from African countries















