
റിയാദ്: റിയാദിനെ ഒരു പ്രധാന ലോക ബിസിനസ് കേന്ദ്രമാക്കിയതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .
റിയാദിൽ ബിസിനസ് പ്രമുഖരുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മുഹമ്മദ് ബിൻ സൽമാനെ കണക്കറ്റ് പ്രശംസിച്ചത്. വളരെയേറെ വിമർശനങ്ങളെ മറികടന്ന് തന്റെ രാജ്യത്തെ ശക്തമായ ഒരു വ്യവസായ കേന്ദ്രമാക്കി വളർത്തിയതിനായിരുന്നു പ്രശംസ.
'How do you sleep at night? You toss and turn all night'
— RT (@RT_com) May 13, 2025
This is how Trump praises MBS for his leadership in the Middle East pic.twitter.com/qSowfjXTd1
“മുഹമ്മദ് നിങ്ങൾ രാത്രി ഉറങ്ങാറുണ്ടോ? നിങ്ങൾക്ക് എങ്ങനെ ഉറങ്ങാനാവും? എന്തൊരു ജോലിയാണ് നിങ്ങൾ ചെയ്യുന്നത്. ഞങ്ങളിൽ പലരേയും പോലെ ഇയാളും രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.. ഉറങ്ങാൻ പറ്റില്ല. അങ്ങനെയുള്ളവർക്കാണ് അവരുടെ രാജ്യത്തെ വാഗ്ദാനം ചെയ്ത സമൃദ്ധിയിലേക്ക് എത്തിക്കാൻ കഴിയുകയുള്ളു.. “
ഈ ഉജ്ജ്വലമായ പ്രശംസകേട്ട് സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. മുഹമ്മദ് ബിൻ സൽമാൻ പുഞ്ചിരിച്ചു.
“നിങ്ങൾ ചെയ്ത കാര്യങ്ങൾ (സൗദിയുടെ ഉയർച്ച) സാധ്യമാണോ എന്ന് വിമർശകർ സംശയിച്ചിരുന്നു, പക്ഷേ കഴിഞ്ഞ എട്ട് വർഷമായി, അത്തരം വിമർശനങ്ങൾ അസ്ഥാനത്താണ് എന്ന് സൗദി അറേബ്യ തെളിയിച്ചിട്ടു… എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്,” സൌദിയുടെ വികസക്കുതിപ്പിൽ മതിപ്പു തോന്നിയ ട്രംപ് പറഞ്ഞു.
ട്രംപിന്റെയും മുഹമ്മദ് ബിൻ സൽമാൻേയും ബന്ധം പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ളതാണ്. – യുഎസ് പ്രസിഡന്റ് പ്രധാനമായും ലക്ഷ്യമിടുന്നത് രാജ്യത്തിൻ്റേയും സ്വന്തം ബിസിനസിൻ്റേയും സാമ്പത്തിക വികസനമാണ്.
, അതേസമയം ബിൻ സൽമാൻ സൗദി അറേബ്യയെ ആധുനികവൽക്കരിക്കാനും നൂതന സാങ്കേതികവിദ്യ, സൈനിക പിന്തുണ, ശക്തമായ സഖ്യകക്ഷി എന്ന സ്ഥാനം തുടങ്ങിയവയിലേക്ക് എത്താനുമുള്ള വഴിയായും ഇതു കാണുന്നു.
ഉച്ചകോടിയിൽ, ട്രംപ് 142 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറും കൃത്രിമബുദ്ധി, അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജം എന്നിവ ഉൾക്കൊള്ളുന്ന 600 ബില്യൺ ഡോളറിന്റെ സൗദി നിക്ഷേപ പാക്കേജും പ്രഖ്യാപിച്ചു.
US President Donald Trump praised Saudi Crown Prince Mohammed bin Salman