വെളുത്ത ആഫ്രിക്കക്കാർ കടുത്ത വിവേചനം നേരിടുന്നു, അവർക്ക് അഭയം നൽകാമെന്ന് ട്രംപ്; ദക്ഷിണാഫ്രിക്കക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ച് യുഎസ്

വാഷിംഗ്ടൺ: വെളുത്ത ആഫ്രിക്കക്കാരോട് വിവേചനമുണ്ടെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ദക്ഷിണാഫ്രിക്കക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കാനുള്ള എക്‌സിക്യൂട്ടിവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ സർക്കാർ വെള്ളക്കാരായ ആഫ്രിക്കക്കാർക്കെതിരെ ‘അന്യായമായ വംശീയ വിവേചനം’ കാണിക്കുകയാണ്. അവർക്ക് യു.എസിൽ അഭയം നൽകാമെന്നുള്ള വാഗ്ദാനവും ട്രംപ് നൽകി.

‘പൂജ്യം നഷ്ടപരിഹാരം’ നൽകി ഭൂമി ‘തട്ടിയെടുക്കാൻ’ അനുവദിക്കുന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ കഴിഞ്ഞ മാസം ഒപ്പിട്ട ഉത്തരവിനെതിരെയും ട്രംപ് തുറന്നടിച്ചു. 1652ൽ ദക്ഷിണാഫ്രിക്കയുടെ കോളനിവൽക്കരണം ആരംഭിച്ച ഡച്ചുകാരിൽ നിന്നും ഡച്ചുകാർ പിന്തുണ നൽകിയ ഫ്രഞ്ച് ഹ്യൂഗനോട്ട് അഭയാർഥികളിൽ നിന്നുമുള്ളവരാണ് പ്രധാനമായും ആഫ്രിക്കൻ വംശജരായ വെള്ളക്കാർ. വർണ്ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്ക ഭരിച്ചത് വെള്ളക്കാരായ ആഫ്രിക്കൻ നേതാക്കളായിരുന്നു. ഇവർ രാജ്യത്തെ ഭൂരിപക്ഷമായ കറുത്ത വർഗക്കാരെ ക്രൂരമായി അടിച്ചമർത്തിയതാണ് ചരിത്രം.

More Stories from this section

family-dental
witywide