ഇന്ത്യ-പാക് ഉൾപ്പെടെ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു, ഒന്നു കൂടി അവസാനിപ്പിക്കാൻ പോകുന്നു; ട്രംപിനു വീണ്ടും ‘നൊബേൽ മോഹം’

വാഷിങ്‌ടൻ : ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും ഒന്നു കൂടി അവസാനിപ്പിക്കാൻ പോകുന്നുവെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ‘ഞങ്ങൾ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഒന്നു കൂടി അവസാനിപ്പിക്കാൻ പോകുന്നു.’ റഷ്യ – യുക്രെയ്‌ൻ യുദ്ധത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു.

പാക് സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ ആവർത്തിച്ച് തള്ളിയ അവകാശവാദമാണ് ട്രംപ് വീണ്ടും വീണ്ടും ഉയർത്തുന്നത്. അതേസമയം, താൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്നും ട്രംപ് പങ്കുവെച്ചു.

‘ഞാൻ ഓരോ യുദ്ധം അവസാനിപ്പിക്കുമ്പോഴും ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് അവർ പറയും. എന്നാൽ ഞാൻ ആ യുദ്ധം അവസാനിപ്പിച്ചാൽ, അതിന് പുരസ്‌കാരം ലഭിക്കില്ലെന്നും പക്ഷെ അടുത്ത യുദ്ധം അവസാനിപ്പിച്ചാൽ പുരസ്‌കാരം ലഭിച്ചേക്കുമെന്നും അവർ പറയും. റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിച്ചാൽ ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് ഇപ്പോൾ അവർ പറയുന്നു. അപ്പോൾ മറ്റ് എട്ട് യുദ്ധങ്ങളുടെ കാര്യമോ? ഇന്ത്യ – പാക്കിസ്‌ഥാൻ… ഞാൻ അവസാനിപ്പിച്ച എല്ലാ യുദ്ധങ്ങളെ കുറിച്ചും ചിന്തിക്കൂ. ഓരോ യുദ്ധം അവസാനിപ്പിച്ചതിനും എനിക്ക് നൊബേൽ പുരസ്കാരം ലഭിക്കണം. പക്ഷേ അത്യാഗ്രഹിയാകാൻ എനിക്ക് താൽപ്പര്യമില്ല. ഈ യുദ്ധങ്ങളിൽ നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ചാണ് എനിക്ക് അധികവും ആശങ്ക – ട്രംപ് പറഞ്ഞു.

US President Donald Trump says he has ended eight wars, including the India-Pakistan conflict

More Stories from this section

family-dental
witywide