അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഗൾഫ് സന്ദർശിക്കും

വാഷിം​ഗ്ടൺ/ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഗൾഫ് സന്ദർശിക്കും. ഇതിന് മുന്നോടിയായി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിലെ ചർച്ചകളിൽ ട്രംപ് നടത്തുന്നുണ്ട്. അബുദാബിയിൽ ട്രംപ് ടവർ പദ്ധതി ആരംഭിക്കാൻ സാധ്യതയുണ്ടെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാൽ, സന്ദർശന സമയത്ത് തന്നെ പ്രഖ്യാപനം നടത്തുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, ഡൗൺടൗൺ ദുബായിലെ 80 നിലകളുള്ള ട്രംപ് ഇന്റർനാഷനൽ ഹോട്ടൽ & ടവറിന്റെ വിൽപന ശക്തമായി തുടരുന്നു. രണ്ട് ബെഡ്‌റൂം അപ്പാർട്ട്മെന്റുകൾ 40 ലക്ഷം ദിർഹം മുതൽ തുടങ്ങിയപ്പോൾ നാലു ബെഡ്‌റൂം പെൻറ്റ്‌ഹൗസുകൾക്ക് വില 70 ദശലക്ഷത്തിലുമേറെയാണ്. ഹോട്ടലിനായി 18 നിലകൾ മാറ്റിവച്ചിരിക്കുന്നതും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണ്.

സൗദി ജിദ്ദയിലെ ട്രംപ് ടവറിന്റെ വിജയകരമായ തുടക്കത്തിന് ശേഷം ദുബായ് പദ്ധതിയും വിൽപന ലക്ഷ്യങ്ങൾ കൈവരിക്കുമെന്നാണ് പ്രതീക്ഷകൾ. ദാർ ഗ്ലോബൽ ആണ് പദ്ധതിയുടെ വികസനം നടത്തുന്നത്. ഒമാനിലെ ഗോൾഫ് കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട മറ്റൊരു ട്രംപ് പദ്ധതിയുമായി ഇവർക്ക് ബന്ധമുണ്ട്. ദമാക് ഹിൽസിലെ ട്രംപ് എസ്റ്റേറ്റ്സിന് ശേഷം ട്രംപ് ഓർഗനൈസേഷൻറെ രണ്ടാമത്തെ പ്രധാന ദുബായ് പദ്ധതി കൂടിയാണിത്. 2013ൽ 30-35 ലക്ഷം ദിർഹത്തിൽ ആരംഭിച്ച ദമാക് ഹിൽസിലെ ആഡംബര വില്ലകൾ ഇപ്പോൾ അഞ്ചുകോടിയിലേറെ ദിർഹം വിലയിലെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide