ലോകത്തിന് ഞെട്ടലും ആശങ്കയും, പിന്മാറ്റം പ്രഖ്യാപിച്ച് യുഎസ്; യുഎൻ മനുഷ്യാവകാശ അവലോകനത്തിൽ പങ്കെടുക്കില്ല

വാഷിംഗ്ടൺ: യുഎൻ മനുഷ്യാവകാശ രേഖകളുടെ അവലോകനത്തിൽ നിന്ന് യുഎസ് പിന്മാറുകയാണെന്ന് അധികൃതർ അറിയിച്ചു. മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള ആഗോള ഇടപെടലുകളിൽ നിന്ന് വാഷിംഗ്ടൺ പിൻവാങ്ങുന്നത് ആശങ്കാജനകമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഓരോ 4.5 മുതൽ 5 വർഷം കൂടുമ്പോഴും എല്ലാ 193 യുഎൻ അംഗരാജ്യങ്ങളും അവരുടെ മനുഷ്യാവകാശ രേഖകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമർപ്പിക്കണം. ഈ റിപ്പോർട്ടുകൾ മറ്റ് അംഗരാജ്യങ്ങൾ അവലോകനം ചെയ്യുകയും, നിയമപരമായ ബാധ്യതകളില്ലാത്ത ശുപാർശകൾ നൽകുകയും ചെയ്യും.

നവംബറിൽ നടക്കാനിരിക്കുന്ന മനുഷ്യാവകാശ അവലോകനത്തിൽ നിന്ന് യുഎസ് പിന്മാറുകയാണെന്ന് ഒരു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ട്രംപ് ഫെബ്രുവരി 4-ന് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഓർഡർ അനുസരിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

“ഈ അവലോകനത്തിൽ പങ്കെടുക്കുന്നത് മനുഷ്യാവകാശ കൗൺസിലിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാണ്. ഇത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരെ പോലും അപലപിക്കാൻ ഈ കൗൺസിലിന് കഴിയുന്നില്ല എന്നതിനെ അവഗണിക്കുന്നതിന് തുല്യമാണ്,” ഉദ്യോഗസ്ഥൻ പറഞ്ഞു.

ജനീവയിലെ യുഎസ് മിഷൻ ഈ തീരുമാനം അവരെ അറിയിച്ചിട്ടുണ്ട് എന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെയും യുഎൻ മനുഷ്യാവകാശ ഓഫീസിന്റെയും വക്താക്കൾ അറിയിച്ചു. കൗൺസിലിന്റെ ഔദ്യോഗിക രേഖകളുടെ ഒരു വിശകലനം അനുസരിച്ച്, മനുഷ്യാവകാശ അവലോകനത്തിന് റിപ്പോർട്ട് സമർപ്പിക്കാത്ത ആദ്യ രാജ്യമായി യുഎസ് മാറിയേക്കാം. നിലവിലെ അവലോകന കാലയളവ് 2027 ജൂലൈയിൽ അവസാനിക്കും.

More Stories from this section

family-dental
witywide