ബ്രിട്ടനിലെ 170 വർഷം പഴക്കമുള്ള ‘ദ ടെലിഗ്രാഫി’നെ യുഎസ് റെഡ്ബേഡ് ക്യാപ്പിറ്റൽ പാട്ണേഴ്സ് സ്വന്തമാക്കുന്നു

ലണ്ടൻ: ബ്രിട്ടനിലെ 170 വർഷം പഴക്കമുള്ള വലതുപക്ഷ ദിനപത്രമായ ‘ദ ടെലിഗ്രാഫി’നെ യുഎസ് നിക്ഷേപകസ്ഥാപനമായ റെഡ്ബേഡ് ക്യാപ്പിറ്റൽ പാട്ണേഴ്സ് സ്വന്തമാക്കുന്നു.

50 കോടി പൗണ്ടിനാണ് (5758 കോടി രൂപ) പത്രത്തിൻറെ നടത്തിപ്പുകമ്പനിയായ ‘ദ ടെലിഗ്രാഫ് മീഡിയ ഗ്രൂപ്പി’നെ (ടിഎംജി) റെഡ്ബേഡ് ഏറ്റെടുക്കുന്നത്. ഇതിന്റെ നടപടിക്രമം പൂർത്തിയാകാൻ രണ്ടുവർഷമെടുക്കും.

തങ്ങൾക്കുമാത്രമാകും ടിഎംജിയുടെ നിയന്ത്രണമെന്നും 1855-ൽ സ്ഥാപിതമായ പത്രത്തിന്റെ കാര്യത്തിൽ പുതുയുഗം പിറക്കുകയാണെന്നും റെഡ്ബേഡ് ക്യാപ്പിറ്റൽ പാട്ണേഴ്സ് പറഞ്ഞു. ‘ദ െടലിഗ്രാഫി’ന്റെ എഡിറ്റോറിയൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധതയും അച്ചടിമാധ്യമരംഗത്ത് വൈദഗ്‌ധ്യവുമുള്ള ചെറിയ ബ്രിട്ടീഷ് നിക്ഷേപകരുമായി ചർച്ചയിലാണെന്നും കമ്പനി അറിയിച്ചു.

US Redbird Capital Partners acquires Britain’s 170-year-old ‘The Telegraph’

More Stories from this section

family-dental
witywide