
വാഷിംഗ്ടണ്‍: ഇസ്രയേല്‍ ഗാസ യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പില്‍ നിന്ന് പത്ത് ലക്ഷത്തോളം പലസ്തീനികളെ ലിബിയയിലേക്ക് സ്ഥിരമായി മാറ്റാനുള്ള പദ്ധതിക്കായി ട്രംപ് ഭരണകൂടം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍ബിസി ന്യൂസ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഗാസ “ഏറ്റെടുക്കാൻ” ട്രംപ് നിർദ്ദേശം നൽകി മാസങ്ങൾക്ക് ശേഷമാണ് പുതിയ നീക്കത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത്
പലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് പകരമായി, മുമ്പ് യുഎസ് മരവിപ്പിച്ച ബില്യണ്‍ കണക്കിന് ഡോളര്‍ ഫണ്ടുകള്‍ ഭരണകൂടം ലിബിയയ്ക്ക് വിട്ടുകൊടുക്കുമെന്നും എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതി നടപ്പിലാക്കാന്‍ ലിബിയയുടെ നേതൃത്വവുമായി യുഎസ് ഗൗരവമായ ചര്‍ച്ചകളിലാണെന്നും ചില യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.