ട്രംപിൻ്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ്’, 5,000 ഡോള‌ർ പിഴ ഈടാക്കി തുടങ്ങി; 14 വയസിന് മുകളിലുള്ള അനധികൃത കുടിയേറ്റക്കാ‍ർക്കെതിരെ നടപടി

വാഷിംഗ്ടൺ: 14 വയസും അതിൽ കൂടുതലുമുള്ള അനധികൃത കുടിയേറ്റക്കാരിൽ നിന്ന് 5,000 ഡോള‌ർ ‘അപ്രഹൻഷൻ ഫീസ്’ (പിടികൂടുമ്പോഴുള്ള പിഴ) ഈടാക്കാൻ യുഎസ് ഇമിഗ്രേഷൻ അധികൃതർ നടപടി തുടങ്ങി. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ്’ പ്രകാരമാണ് ഈ പിഴയ്ക്ക് അംഗീകാരം ലഭിച്ചത്. അനധികൃതമായി യുഎസിലേക്ക് പ്രവേശിച്ചതിന് ശേഷം പിടിക്കപ്പെടുന്ന 14 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും നിർബന്ധമായും ചുമത്തുന്ന തുകയാണ് ഈ ഫീസ്.

“ഈ സന്ദേശം അനധികൃതമായി രാജ്യത്ത് പ്രവേശിച്ച എല്ലാവർക്കും ബാധകമാണ്. അവർ എവിടെ പ്രവേശിച്ചു, എത്ര കാലമായി യുഎസിലുണ്ട്, നിലവിലെ സ്ഥലം, അല്ലെങ്കിൽ നിലവിലുള്ള ഇമിഗ്രേഷൻ നടപടികൾ എന്നിവ പരിഗണിക്കില്ല,” യുഎസ് ബോർഡർ പട്രോൾ ചീഫ് മൈക്കിൾ ബാങ്ക്സ് ‘എക്‌സിൽ’ (X) കുറിച്ചു. പരിശോധനയില്ലാതെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവേശിക്കുന്ന വ്യക്തികൾ പിടികൂടുമ്പോൾ ഫീസ് അടയ്‌ക്കേണ്ടതുണ്ട് എന്ന് നിഷ്കർഷിക്കുന്ന 8 USC 1815 എന്ന നിയമത്തെ അടിസ്ഥാനമാക്കിയാണ് ഈ നയം നടപ്പിലാക്കുന്നത്. സാഹചര്യങ്ങൾക്കനുരിച്ച് 8 USC 2339, 8 USC 1324 എന്നിവ പ്രകാരമുള്ള അനുബന്ധ പിഴകളും ബാധകമാകും. ട്രംപിൻ്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ്’ വലിയ തോതിലുള്ള ഇമിഗ്രേഷൻ എൻഫോഴ്സ്മെൻ്റ് സംരംഭങ്ങൾക്ക് ഫണ്ട് നൽകാനും അധികാരം നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide