
വാഷിംഗ്ടണ്‍: കഴിഞ്ഞ ഒരാഴ്ചയായി ഇറാഖില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടത്തിയ ഓപ്പറേഷനുകള്‍ക്കിടെ യുഎസ് ഇതര സഖ്യസേനാ സൈനികന്‍ മരിച്ചതായി യുഎസ് സൈന്യം തിങ്കളാഴ്ച പറഞ്ഞു. ആക്രമണത്തിനിടെ യുഎസ് ഇതര മറ്റ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി.
അതേസമയം, ഡിസംബറില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പതനത്തിന് ശേഷം സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.