
ഹൂസ്‌റ്റൺ: ഇന്ത്യയിൽ എൻജിനീയറിങ് / ആർക്കിടെക്‌ചർ കോഴ്സിനു പഠിക്കുന്ന ഒന്നാം വർഷ മലയാളി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. മലയാളി എൻജിനീയേഴ്സ‌് അസോസിയേഷൻ (എംഇഎ) സ്കോളർഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അർഹരായ വിദ്യാർഥികൾക്ക് പ്രതിവർഷം 600 ഡോളർ സ്കോളർഷിപ്പായി ലഭിക്കും. നവംബർ ഒന്നു വരെ അപേക്ഷ സമർപ്പിക്കാം.
മാനദണ്ഡങ്ങൾ
കുടുംബത്തിന്റെ വാർഷിക വരുമാനം 1.5 ലക്ഷം രൂപയിൽ കവിയരുത്.എൻജിനീയറിങ് വിദ്യാർഥികൾക്ക് കീം റാങ്ക്ലിസ്റ്റിൽ 7000 റാങ്കിനുള്ളിലുള്ളവരാകണം.ആർക്കിടെക്‌ചർ വിദ്യാർഥികൾക്ക് ‘നാറ്റ’ സ്കോർ 110 വേണം 10,12 ക്ലാസുകളിൽ 85% മാർക്കും വേണം.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.meahouston.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.