
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അസ്വസ്ഥതയ്ക്ക് കാരണം ഇന്ത്യ റഷ്യയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് മാത്രമല്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് റഷ്യയിൽ നിന്ന് വാങ്ങുന്നത് യുക്രെയ്നുമായുള്ള യുദ്ധത്തെ സുസ്ഥിരപ്പെടുത്താൻ മോസ്കോയെ സഹായിക്കുന്നുവെന്നതാണ് ട്രംപിൻ്റെ അസ്വസ്ഥതയുടെ പ്രധാന കാരണമെന്ന് റൂബിയോ പറഞ്ഞു. ഫോക്സ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാർക്കോ റൂബിയോ കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കുന്ന മറ്റ് രാജ്യങ്ങൾ ഉള്ളപ്പോഴും റഷ്യയിൽ നിന്നും തുടർച്ചയായി എണ്ണ വാങ്ങുന്നതാണ് ട്രംപിനെ നിരാശപ്പെടുത്തി. ഈ പണം റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതും ട്രംപിൻ്റെ നിലപാടിന് കാരണമാണെന്നാണ് റൂബിയോ പറയുന്നത്.റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ഇന്ത്യ റഷ്യയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനെതിരെ അമേരിക്കയടക്കം വിമർശനം ഉന്നയിച്ചിരുന്നു. യൂറോപ്പിന്റെ പ്രശ്‌നങ്ങൾ ലോകത്തിന്റെ പ്രശ്‌നങ്ങളാണ്, പക്ഷേ ലോകത്തിന്റെ പ്രശ്‌നങ്ങൾ യൂറോപ്പിന്റെ പ്രശ്‌നങ്ങളല്ല എന്ന മനോഭാവത്തിൽ നിന്ന് പാശ്ചാത്യലോകം വളരേണ്ടതുണ്ട് എന്നാണ് ഇക്കാര്യത്തിലെ വിമർശനങ്ങളോട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്.
ഇന്ത്യയ്ക്ക് അധിക താരിഫ് നിരക്ക് ചുമതലപ്പെടുത്തുന്നത് സംബന്ധിച്ചുള്ള കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയ പ്രതികരണത്തിലും ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചു. ഇന്ത്യ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. റഷ്യ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകം ആഗ്രഹിക്കുന്ന സമയമാണിത്. എല്ലാം നന്നായല്ല പോകുന്നത്. അതിനാൽ ഇന്ത്യയ്ക്ക് 25% താരിഫും അധിക പിഴയും ചുമത്തുന്നുവെന്നും ഓഗസ്റ്റ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.