
വാഷിംഗ്ടണ്‍ : യുഎസില്‍ അനിശ്ചിതത്വങ്ങള്‍ തുടര്‍ന്ന് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ 12-ാം ദിവസത്തിലേക്ക് കടന്നു. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫെഡറല്‍ തൊഴിലാളികള്‍ക്ക് ‘വെട്ടിക്കുറയ്ക്കലുകള്‍ കൂടുതല്‍ വേദനനല്‍കുമെന്ന്’ വാന്‍സി ചൂണ്ടിക്കാട്ടി. കടുത്ത സ്തംഭനാവസ്ഥയില്‍ ശമ്പളമില്ലാതെ ഇതിനകം അവധിയില്‍ കഴിയുന്ന ലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയ വാന്‍സ് ഫോക്‌സ് ന്യൂസിന്റെ ‘സണ്‍ഡേ മോര്‍ണിംഗ് ഫ്യൂച്ചേഴ്സ്’ എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു. ‘വ്യക്തമായി പറഞ്ഞാല്‍, ഈ വെട്ടിക്കുറയ്ക്കലുകളില്‍ ചിലത് വേദനാജനകമായിരിക്കും. ഇത് ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു സാഹചര്യമല്ല. ഇത് ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒന്നല്ല, പക്ഷേ ഡെമോക്രാറ്റുകള്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ളകള്‍ നല്‍കിയിട്ടുണ്ട്,’ വാന്‍സ് പറഞ്ഞു.
ട്രംപ് ഭരണകൂടം ഈ ആഴ്ച സൈന്യത്തിന് ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും താഴ്ന്ന വരുമാനക്കാരായ അമേരിക്കക്കാര്‍ക്ക് ഭക്ഷ്യസഹായം ഉള്‍പ്പെടെയുള്ള ചില സേവനങ്ങള്‍ നല്‍കാനും ശ്രമിച്ചിരുന്നു. അതിനിടെ വിദ്യാഭ്യാസം, ട്രഷറി, ഹോംലാന്‍ഡ് സെക്യൂരിറ്റി, ഹെല്‍ത്ത്, ഹ്യൂമന്‍ സര്‍വീസസ്, പരിസ്ഥിതി സംരക്ഷണ ഏജന്‍സി എന്നിവിടങ്ങളിലെ 4,000-ത്തിലധികം ഫെഡറല്‍ ജീവനക്കാരെ ഉടന്‍ തന്നെ പിരിച്ചുവിടുന്ന നീക്കവും നടത്തുന്നുണ്ട്.















