
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആധുനിക രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്” എന്ന് വിശേഷിപ്പിച്ച യുഎസ് ഗായിക മേരി മിൽബെൻ. ഇന്ത്യയുടെ സമാനതകളില്ലാത്ത തന്ത്രപരമായ മുന്നേറ്റവും അവരുടെ പ്രശംസയ്ക്ക് പാത്രമായി. മോദി-പുടിൻ കൂടിക്കാഴ്ചയെ പ്രശംസിച്ച മിൽബെൻ, ആഗോള തലത്തിൽ ഇന്ത്യ ശ്രദ്ധാ കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.
ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ കർശനമായ വ്യാപാര നിലപാടിനെ വിമർശിച്ച മേരി മിൽബെൻ, ഇതാണ് റഷ്യ ഉൾപ്പെടെയുള്ള പ്രധാന ശക്തികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. റഷ്യ-ഉക്രെയ്ൻ മധ്യസ്ഥതയ്ക്കുള്ള പ്രതീക്ഷകൾ ഉൾപ്പെടെ ആഗോള സ്ഥിരത മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി ക്ഷണിക്കാനും, ക്ഷമാപണം നടത്താനും, ബന്ധം നന്നാക്കാനും മിൽബെൻ ട്രംപിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയെ അമേരിക്കയുടെ ഏറ്റവും ശക്തമായ ജനാധിപത്യ പങ്കാളിയായി ലോകം അംഗീകരിക്കുന്നുവെന്നും ഇന്ത്യൻ താൽപ്പര്യങ്ങൾ അവഗണിക്കുന്നത് യുഎസിന് തിരിച്ചടിയായെന്നും അവർ പറഞ്ഞു.
ആഗോള നേതാക്കൾ അമേരിക്കയുടെ അടുത്ത നീക്കത്തെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്നും മിൽബെൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദിയുടെ ഉയർന്നുവരുന്ന ജനസമ്മതിയേയും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ജിയോപൊളിറ്റിക്കൽ സ്വാധീനത്തെയും പരാമർശിച്ചായിരുന്നു മേരി മിൽബെൻ ട്രംപിനെ കുറ്റപ്പെടുത്തിയത്.
US singer praises PM Modi as the best leader in the world














