യുഎസ് ഇന്ത്യക്ക് വിഭവങ്ങളും ഊർജവും നൽകി സഹായിക്കും’; ഭീകരതക്കെതിരായ പോരാട്ടത്തിന് പിന്തുണയെന്ന് യുഎസ് സ്പീക്കർ

വാഷിംഗ്ടൺ: ഭീകരവാദത്തെ പ്രതിരോധിക്കാൻ ഇന്ത്യക്ക് എല്ലാ സഹായവും നൽകുമെന്ന് യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസൺ. ഇന്ത്യയുടെ ഭീകരതക്കെതിരായ പോരാട്ടത്തിന് അദ്ദേഹം എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. യുഎസ് ഇന്ത്യക്ക് വിഭവങ്ങളും ഊർജവും നൽകി സഹായിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഇതെല്ലാം ഇന്ത്യയും യുഎസും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ ഭാഗമാണ്. തീവ്രവാദം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് യുഎസിന് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide