
വാഷിംഗ്ടൺ: ഇന്ത്യയെ നടുക്കിയ
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള പാക് പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ യുഎസ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ്. ടാമി ബ്രൂസ് പാക് മാധ്യപ്രവര്‍ത്തകന്റെ ചോദ്യം അസ്വസ്ഥതയോടെ നിരസിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന് പിന്നാലെ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് പാക് മാധ്യമ പ്രവര്‍ത്തകൻ ചോദ്യം ഉന്നയിച്ചത്.
ചോദ്യത്തോട് ഇത്തിരി അസ്വസ്ഥത പ്രകടമാക്കിക്കൊണ്ട് ബ്രൂസ് പ്രതികരിച്ചു, “ഞാൻ അതിനെക്കുറിച്ച് മിണ്ടാൻ പോകുന്നില്ല. ഒരുപക്ഷേ, മറ്റൊരു വിഷയവുമായി ഞങ്ങള്‍ നിങ്ങളിലേക്ക് മടങ്ങിവരും. ഈ സാഹചര്യത്തില്‍ ആ കാര്യത്തെ കുറിച്ച് ഞാൻ കൂടുതലൊന്നും സംസാരിക്കുന്നില്ല. പ്രസിഡന്റും സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവർ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയൊരു കാര്യത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാനില്ല” – ടാമി പറഞ്ഞു.