
വാഷിംഗ്ടൺ: വിദേശികള്‍ കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടാല്‍ അവരെ പൗരത്വത്തില്‍ നിന്നും പുറത്താക്കാനുള്ള പുതിയ നിയമം അവതരിപ്പിച്ച് യുഎസ്. നിയമപരമായി പൗരത്വം നേടിയ ആളുകള്‍ ഇതോടെ ജാഗ്രത പുലർത്തിയില്ലെങ്കിൽ കാര്യങ്ങൾ വഷളാകും.
2025 ജൂണ്‍ 11 ന് യുഎസ് മന്ത്രാലയം ഇത് സംബന്ധിച്ച് ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഇതില്‍ പ്രത്യേക സാഹചര്യങ്ങളില്‍ വിദേശികളുടെ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഒരു വിദേശി അനധികൃതമായാണ് യുഎസില്‍ പൗരത്വം നേടിയിട്ടുള്ളതെങ്കില്‍ അവരുടെ പൗരത്വം നഷ്ടപ്പെടാം. അതുപോലെ പ്രധാനപ്പെട്ട വിവരങ്ങള്‍ മറച്ച് പൗരത്വം നേടിയാലും പൗരത്വം നഷ്ടമായേക്കും.
ഏകദേശം 2.5 കോടി ജനങ്ങള്‍ യുഎസില്‍ പൗരത്വം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാധാരണയായി ക്രിമിനല്‍ കേസുകളില്‍ ഏർപ്പെടുന്ന വിദേശികള്‍ക്ക് ഒരു വക്കിലിനെ നിയമിക്കാനും അവരെ വച്ച് കോടതിയില്‍ വാദിക്കാനും അവസരം നൽകിയിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പ്രതിക്ക് ഒരു വക്കിലിനെ വച്ച് വാദിക്കാനാകില്ല. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാലും ഇല്ലെങ്കിലും പൗരത്വം റദ്ദാക്കാൻ സർക്കാരിന് കഴിയും.













