അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നു, കടുത്ത നടപടി; ഇന്ത്യന്‍ ബിസിനസുകാരുടെയും കുടുംബങ്ങളുടെയും വിസ റദ്ദാക്കി

ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നവരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുന്നുവെന്ന് വീണ്ടും വ്യക്തമാക്കി അമേരിക്ക. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നു വിഭാഗത്തില്‍ പെട്ട ഫെന്റനൈല്‍ രാജ്യത്തേക്ക് അനധികൃതമായി കടത്തുന്നുവെന്ന് ആരോപിച്ച് ചില ഇന്ത്യന്‍ ബിസിനസുകാരുടേയും കുടുംബങ്ങളുടേയും ഉള്‍പ്പെടെ വിസ റദ്ദാക്കിയെന്ന് യുഎസ്. മയക്കുമരുന്നുകളില്‍ നിന്നും അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് ന്യൂഡല്‍ഹിയിലെ യുഎസ് എംബസി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ആരൊക്കെയാണ് നടപടി നേരിട്ടത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ എംബസി വെളിപ്പെടുത്തിയിട്ടില്ല. ബിസിനസുകാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും വിസ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് അതില്‍ പറയുന്നു, അവര്‍ ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പോകാന്‍ യോഗ്യരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വ്യക്തികള്‍ ഭാവിയിലെ വിസ അപേക്ഷകളില്‍ കൂടുതല്‍ പരിശോധന നേരിടേണ്ടിവരുമെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide