യുഎസ് സംഘം ഓഗസ്റ്റിൽ ഇന്ത്യയിലേക്ക്, നടക്കാൻ പോകുന്നത് വളരെ നിർണായകമായ ചർച്ചകൾ; വ്യാപാര കരാർ സാധ്യമാകുമോ?

ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അടുത്ത ഘട്ട ചർച്ചകൾക്കായി യുഎസ് സംഘം ഓഗസ്റ്റിൽ ഇന്ത്യയിലെത്തും. കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ വെച്ച് നടന്ന അഞ്ചാം ഘട്ട ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. അടുത്ത ഘട്ട ചർച്ചകൾക്കായി യുഎസ് സംഘം ഓഗസ്റ്റ് രണ്ടാം പകുതിയിൽ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു.

ഇന്ത്യൻ വാണിജ്യ വകുപ്പിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളും, യുഎസ് അസിസ്റ്റന്റ് ട്രേഡ് റെപ്രസന്റേറ്റീവ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ബ്രെൻഡൻ ലിഞ്ചും ചേർന്നാണ് ഇതുവരെ ചർച്ചകൾ നടത്തിയത്. ഓഗസ്റ്റ് ഒന്ന് ട്രംപ് തീരുവകളുടെ (Trump tariffs) സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഈ ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്.

ഇന്ത്യയുൾപ്പെടെയുള്ള ഡസൻ കണക്കിന് രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ തീരുവകളുടെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്നതിന് മുൻപ് ഒരു ഇടക്കാല വ്യാപാര കരാർ അന്തിമമാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്. ഈ വർഷം ഏപ്രിൽ രണ്ടിന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉയർന്ന പരസ്പര തീരുവകൾ പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്നതിനാൽ ഈ ഉയർന്ന തീരുവകളുടെ നടപ്പാക്കൽ 90 ദിവസത്തേക്ക് നിർത്തിവെച്ചിരുന്നു.

More Stories from this section

family-dental
witywide