
യുഎസ് സർക്കാർ ചൊവ്വാഴ്ച ഹാർവാർഡിനുള്ള 450 മില്യൺ ഡോളറിന്റെ ഗ്രാന്റുകൾ കൂടി വെട്ടിക്കുറിച്ചു. ട്രംപ് ഭരണകൂടവുമായി നിരവധി വിഷയങ്ങളിൽ “പൊതുവായ നിലപാട്” പങ്കിടുന്നതായി ഹാർവാർഡ് പ്രസിഡന്റ് പറഞ്ഞതിന് പിറ്റേന്നാണ് യുഎസ് സർക്കാർ ഹാർവാർഡിനുള്ള പുതിയ ഫണ്ട് വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായ ഹാർവാർഡ് ഇതോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച 2.2 ബില്യൺ ഡോളറിന്റെ വെട്ടിക്കുറയ്ക്കലിനു പുറമേയാണ് പുതിയ കടുംവെട്ട്.
ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായ ഹാർവാർഡ്, സർവകലാശാലയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ നിയമവിരുദ്ധമായ ശ്രമം നടത്തു എന്ന് ആരോപിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ സർവകലാശാല കോടതിയെ സമീപിച്ചിരുന്നു.
അനിയന്ത്രിതമായ യഹൂദവിരുദ്ധതയും ന്യൂനപക്ഷങ്ങളുടെ ചരിത്രപരമായ അടിച്ചമർത്തലിനെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ പിൻവലിക്കാത്തും ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
US terminated $450 million in grants to Harvard














