വ്യാപാര ചർച്ചകൾക്കിടയിൽ ഇന്ത്യയ്ക്ക് യുഎസിൻ്റെ പുതിയ തീരുവ ഭീഷണി, അരി ഇറക്കുമതിയിൽ കണ്ണുവെച്ച് ട്രംപ്; ‘വില കുറഞ്ഞ അരി അമേരിക്കൻ കർഷകർക്ക വെല്ലുവിളി’

വാഷിംഗ്ടൺ: വ്യാപാര ചർച്ചകൾക്കിടയിൽ അരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പുതിയ തീരുവ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കാർഷിക ഇറക്കുമതികളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിയിലും കാനഡയിൽ നിന്നുള്ള വളത്തിലും പുതിയ തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് സൂചന നൽകിയിരിക്കുന്നത്.

വ്യാപാരക്കരാർ സംബന്ധിച്ച തുടർ ചർച്ചകൾക്കായി യുഎസ് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ പൊളിറ്റിക്കൽ അഫയേഴ്സ് അലിസൻ ഹൂക്കർ 5-ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് വീണ്ടും തീരുവയെക്കുറിച്ച് പരാമർശിക്കുന്നത്.

വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്, അമേരിക്കൻ കർഷകർക്കായി കോടിക്കണക്കിന് ഡോളറിന്റെ കാർഷിക ദുരിതാശ്വാസ പാക്കേജ് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടെയാണ് ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ വിതരണക്കാരിൽ നിന്നുമുള്ള കാർഷിക ഇറക്കുമതിയെ വിമർശിച്ചത്. ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ അരി വൻതോതിൽ അമേരിക്കയിൽ എത്തുകയാണെന്ന് കർഷകർ ട്രംപിനോട് പറഞ്ഞു. ഇത് ആഭ്യന്തര ഉൽ‌പാദകരെ വെല്ലുവിളിക്കുന്നുണ്ടെന്ന് ട്രംപും ചൂണ്ടിക്കാട്ടി.

വ്യാപാര പങ്കാളികളിൽ നിന്ന് യുഎസ് ശേഖരിക്കുന്ന തീരുവ വരുമാനത്തിൽ നിന്ന് “അമേരിക്കൻ കർഷകർക്ക് 12 ബില്യൺ ഡോളർ സാമ്പത്തിക സഹായം” ഭരണകൂടം നൽകുമെന്ന് ട്രംപ് പറഞ്ഞു. “നിങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചാൽ, ഞങ്ങൾ ശരിക്കും ട്രില്യൺ കണക്കിന് ഡോളർ നേടുകയാണ്,” ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ “ആരും കണ്ടിട്ടില്ലാത്തതുപോലെ ഞങ്ങളെ മുതലെടുത്തു” എന്നുകൂടി ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു.

അധിക തീരുവകൾ നേരിടാതെ വലിയ അളവിൽ അരി അമേരിക്കയിലേക്ക് അയയ്ക്കാൻ ഇന്ത്യക്ക് അനുവാദം നൽകുന്നത് എന്തുകൊണ്ടാണെന്ന് ട്രംപ് ചൊവ്വാഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനോട് ചോദിച്ചു. “എന്തുകൊണ്ടാണ് ഇന്ത്യയെ അങ്ങനെ ചെയ്യാൻ (‘കുറഞ്ഞവിലയിൽ യുഎസിലേക്ക് അരി ഇറക്കുമതി ചെയ്യുന്നത്’) അനുവദിക്കുന്നത്? അവർ താരിഫ് നൽകണം. അവർക്ക് അരിയിൽ ഇളവ് ഉണ്ടോ?” . ബെസെന്റ് മറുപടി നൽകി, “ഇല്ല സർ. ഞങ്ങൾ ഇപ്പോഴും അവരുടെ വ്യാപാര കരാറിൽ പ്രവർത്തിക്കുന്നു…”,. “അവർ അരി ഇവിടെ ഉപേക്ഷിക്കരുത്… അവർക്ക് അത് ചെയ്യാൻ കഴിയില്ല…” ട്രംപ് പറഞ്ഞു.

യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളിലെ നിരന്തരമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുവകൾക്കുള്ള സമ്മർദ്ദം ഉയർന്നിരിക്കുന്നത്. ഈ വർഷം ആദ്യം, യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തി. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പ്രതികാര തീരുവ 25 ശതമാനം ഉൾപ്പെടെയായിരുന്നു ഇന്ത്യക്ക് ട്രംപ് അധിക തീരുവ ഏർപ്പെടുത്തിയത്.

US threatens new tariffs on India amid trade talks, Trump focus on rice imports.

More Stories from this section

family-dental
witywide