
വാഷിംഗ്ടൺ: അമേരിക്കയിലെ ഏറ്റവും മികച്ച ചില കോളജുകളുമായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തർക്കം തുടരുന്നതിനിടെ,, വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി കർശനമായ പരിശോധനാ പ്രക്രിയ നടപ്പിലാക്കാൻ യുഎസ് സ്റ്റേറ്റ് ഡിപാർട്മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്.
അപേക്ഷകരുടെ സോഷ്യൽ മീഡിയ നിരീക്ഷണം ആരംഭിക്കുന്നതിനാൽ പുതിയ വിദ്യാർത്ഥി വീസ അപ്പോയിന്റ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നത് നിർത്താൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇതിനകം എല്ലാ എംബസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും യുണൈറ്റഡ് സ്റ്റേറ്റ്സിൽ വരേണ്ടതിൻ്റെ ആവശ്യകത യുഎസ് സമഗ്രമായി വിലയിരുത്തിയ ശേഷമായിരിക്കും വീസ അനുവദിക്കുകഎന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
വിസ പ്രോസസ്സിംഗ് കൂടുതൽ കർശനമാക്കുക മാത്രമല്ല, അന്താരാഷ്ട്ര വിദ്യാർത്ഥികളെ നാടുകടത്താൻ ഇടയാക്കുന്ന പുതിയ നിയമങ്ങൾ ട്രംപ് ഭരണകൂടം കൊണ്ടുവന്നിട്ടുമുണ്ട്.
വിദേശ വിദ്യാർത്ഥികൾ ക്ലാസുകൾ കട്ട് ചെയ്യുകയോ. കോളജുകളിലെ കോഴ്‌സുകൾ ഉപേക്ഷിക്കുകയോ ചെയ്‌താൽ അവരുടെ വിസ റദ്ദാക്കും. വീസ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തങ്ങുന്നതിൽ നിന്നും അനധികൃത ജോലിയിൽ ഏർപ്പെടുന്നതിൽ നിന്നും വിദ്യാർഥികളെ വിലക്കിയിട്ടുണ്ട്
ഇൻസ്റ്റാഗ്രാം, എക്‌സ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ “ദേശീയ സുരക്ഷാ ഭീഷണി”യായി കാണാവുന്ന സംശയാസ്പദമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ വസന്തകാലത്ത്, ചെറിയ ഗതാഗത കുറ്റകൃത്യങ്ങൾ, മദ്യപിച്ചുള്ള പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇതിനകം തന്നെ ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ നിയമപരമായ പദവി ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്.
നിരവധി വിദ്യാർത്ഥികൾ കോടതിയിൽ പോയി നിയമപരമായ പദവി പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ നിയമപരമായ പദവി അവസാനിപ്പിക്കുന്നതിനുള്ള നിരവധി നിയമങ്ങൾ സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.
US tightens student visa rules