റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്ക; നീക്കം റഷ്യയുടെ ആണവ ഭീഷണിയെത്തുടര്‍ന്ന്‌

വാഷിങ്ടന്‍: തുറന്ന പോരിന് റഷ്യയും അമേരിക്കയും. റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ അമേരിക്ക. ഇതിനായുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നുള്ള ട്രംപിന്റെ പ്രസ്താവന റഷ്യയെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്ക്ക് ഇപ്പോഴുമുണ്ടെന്ന് മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് തിരിച്ചടിക്കുകയും ചെയ്തു. ഇതോടെയാണ് റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കുന്നത്.

അതേസമയം, സ്ഥാനാരോഹണത്തിന് പിന്നാലെ റഷ്യയോട് മൃദു സമീപനം കാട്ടിയ പ്രസിഡന്റ് ട്രംപ് , യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയുമായി അകല്‍ച്ചയിലാണ് ഇപ്പോള്‍. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യയ്‌ക്കെതിരെയും ട്രംപ് പ്രതികാര നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത പദപ്രയോഗങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ഇരുരാജ്യങ്ങള്‍ക്കും അവരുടെ ചത്ത സമ്പദ്വ്യവസ്ഥയുമായി ഒരുമിച്ചു നശിക്കാം’ എന്നും താനതു കാര്യമാക്കില്ലെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കകം യുക്രെയ്‌നുമായി സമാധാനക്കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ റഷ്യയ്ക്കുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയ്ക്ക് സമയപരിധി കല്‍പിക്കുന്നതിലൂടെ ട്രംപ് വളരെ വലിയ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു മെദ്‌വദേവ് മറുപടി നല്‍കിയത്.

More Stories from this section

family-dental
witywide