കുടിയേറ്റക്കാരെ യുഎസ് മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ല, വൻ നീക്കവുമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്; കോസ്റ്റാറിക്കക്ക് 7.85 ദശലക്ഷം ഡോളർ നൽകും

വാഷിംഗ്ടൺ: അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ കോസ്റ്റാറിക്കക്ക് 7.85 ദശലക്ഷം ഡോളർ ധനസഹായം നൽകാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പദ്ധതിയിടുന്നു. കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കുന്നവർ നേരത്തെ വിമർശിച്ചതിന് സമാനമായ ഈ നീക്കം, നിലവിൽ ബൈഡൻ ഭരണകൂടം നടപ്പാക്കിവരുന്ന പദ്ധതിയുടെ ഭാഗമാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സാധാരണയായി സഖ്യകക്ഷികളായ രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിന് ഉപയോഗിക്കുന്ന “എക്കണോമിക് സപ്പോർട്ട് ഫണ്ടിൽ” നിന്നുള്ള പണമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് (ഡി.എച്ച്.എസ്.) കൈമാറുക. തുടർന്ന്, ഡി.എച്ച്.എസ്. കോസ്റ്റാറിക്കൻ അധികാരികളുമായി സഹകരിച്ച് കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകും.

ഈ വർഷം ആദ്യം, യു.എസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ 200 ആഫ്രിക്കൻ, ഏഷ്യൻ, യൂറോപ്യൻ വംശജരെ സ്വീകരിക്കാൻ കോസ്റ്റാറിക്ക ട്രംപ് ഭരണകൂടത്തിൻ്റെ അഭ്യർത്ഥന പ്രകാരം സമ്മതിച്ചിരുന്നു. ഈ കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുക എന്നതായിരുന്നു പദ്ധതി. എന്നാൽ, അതിൽ ഡസൻ കണക്കിന് ആളുകൾ ഇപ്പോഴും കോസ്റ്റാറിക്കയിൽ കഴിയുകയാണ്.

More Stories from this section

family-dental
witywide