യുഎസിലെ തൊഴിലില്ലായ്മ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.6% ലേക്ക്, ട്രംപിൻ്റെ നീക്കങ്ങൾക്കുള്ള തിരിച്ചടി ?

വാഷിംഗ്ടൺ: യുഎസിൽ തൊഴിൽ വളർച്ച വീണ്ടും ഉയർന്ന നിലയിലാണെങ്കിലും നവംബറിൽ യുഎസിലെ തൊഴിലില്ലായ്മ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.6% ൽ എത്തിയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആക്രമണാത്മക വ്യാപാര നയവുമായി ബന്ധപ്പെട്ട സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ വിപണി ദുർബലമാകുന്നതിൻ്റെ സൂചനയാണിത്.

യുഎസിൽ കഴിഞ്ഞമാസം പുതുതായി 64,000 പേർക്ക് തൊഴിൽ ലഭിച്ചെന്ന് തൊഴിൽ വകുപ്പിന്റെ കണക്ക് വ്യക്തമാക്കി. ഡൗ ജോൺസിലെ അടക്കം സാമ്പത്തിക നിരീക്ഷകർ പ്രവചിച്ച 45,000 എന്നതിനേക്കാൾ ഏറെ അധികമായിരുന്നു ഇത്. പക്ഷേ, കഴിഞ്ഞമാസം രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് മുൻമാസത്തെ 4.5 ശതമാനത്തിൽ നിന്ന് 4 വർഷത്തെ ഉയരമായ 4.6 ശതമാനത്തിലെത്തിയത് വൻ തിരിച്ചടിയായിരിക്കുകയാണ്.

ചൊവ്വാഴ്ച പുറത്തിറക്കിയ തൊഴിൽ വകുപ്പിന്റെ കണക്കുകൾ പ്രകാരം, സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കൽ കാരണം ഒക്ടോബറിൽ കാർഷികേതര ശമ്പളം കുറഞ്ഞിരുന്നു. സെപ്റ്റംബർ, ഓഗസ്റ്റ് മാസങ്ങളിൽ തുടക്കത്തിൽ കണക്കാക്കിയതിനേക്കാൾ കുറച്ച് തൊഴിലവസരങ്ങൾ മാത്രമേ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളൂ എന്നും തൊഴിൽ വകുപ്പ് പറയുന്നു.

അതേസമയം, ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ സമയത്ത് തൊഴിലാളികളെ പിരിച്ചുവിട്ടത് ശമ്പളപ്പട്ടികയെ ബാധിച്ചില്ലെന്നും കാരണം സർക്കാർ വീണ്ടും തുറന്നപ്പോൾ അവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ട്രംപിന്റെ വ്യാപകമായ ഇറക്കുമതി തീരുവകൾ പല വസ്തുക്കളുടെയും വില ഉയർത്തി, അതിന്റെ ഫലമായി ഉപഭോക്താക്കൾ, പ്രത്യേകിച്ചും താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾ, അവരുടെ ചെലവ് കുറയ്ക്കുകയും ചെയ്തിരുന്നു.

യുഎസ് സെൻട്രൽ ബാങ്കിനു മുന്നിൽ വെല്ലുവിളിയായി ഒരു വശത്ത് ദുർബലമാകുന്ന തൊഴിൽ വിപണിയും മറുവശത്ത് വിലക്കയറ്റവുമുണ്ട്. മന്ദഗതിയിലുള്ള തൊഴിൽ വിപണിയെ ഉത്തേജിപ്പിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഫെഡ് പലിശ നിരക്കുകൾ കാൽ ശതമാനം കുറച്ചിരുന്നു. ഈ വർഷത്തെ മൂന്നാമത്തെ പലിശയിളവായിരുന്നു ഇത്.

തൊഴിൽ വിപണിയിൽ “ഗണ്യമായ ദോഷകരമായ അപകടസാധ്യതകൾ ഉള്ളതായി തോന്നുന്നു” എന്ന് ഫെഡ് ചെയർ ജെറോം പവൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.

US unemployment hits four-year high of 4.6%.

More Stories from this section

family-dental
witywide