ഇന്ത്യ – യുഎസ് വ്യാപാര കരാർ പ്രഖ്യാപനം രണ്ടാഴ്ചക്കുള്ളിൽ? നിർണായക വെളിപ്പെടുത്തലുമായി യുഎസ് ട്രഷറി സെക്രട്ടറി

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമമാക്കുന്നതിന് വളരെ അടുത്തെത്തിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഇന്ത്യയുമായുള്ള ചർച്ചകൾ താരതമ്യേന സുഗമമായിരുന്നുവെന്ന് ബെസന്‍റ് അഭിപ്രായപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള തീയതി ബെസന്‍റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു കരാർ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രഷറി സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയെ സംബന്ധിച്ചിടത്തോളം, ജൂണിൽ നടക്കാനിരിക്കുന്ന രാജ്യത്തിന്റെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഒരു സാധ്യതയുള്ള കരാറിന്‍റെ സമയപരിധിയെ തടസപ്പെടുത്താൻ സാധ്യതയില്ലെന്ന് ബെസന്‍റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Also Read

More Stories from this section

family-dental
witywide