ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച് യു.എസ് യുദ്ധക്കപ്പല്‍; ഹെലികോപ്റ്റര്‍ അയച്ച് തടഞ്ഞ് ഇറാന്‍ സൈന്യം

ടെഹ്റാന്‍: യുഎസ് യുദ്ധക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ ഇറാനിയന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അയച്ച് തടഞ്ഞതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നെ ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10 മണിയോടെ സമുദ്രാതിര്‍ത്തിയിലേക്ക് എത്തിയ യുഎസ് നാവികസേനയുടെ യുഎസ്എസ് ഫിറ്റ്സ്ജെറാള്‍ഡ് എന്നറിയപ്പെടുന്ന കപ്പലിനെ നേരിടാനാണ് ഇറാന്‍ സൈന്യം ഹെലികോപ്റ്റര്‍ അയച്ചത്.

ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷം ഇറാനും യുഎസ് സേനയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇത്. സംഘര്‍ഷസമയത്ത് ഇറാന്‍ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചിരുന്നു.

ബുധനാഴ്ച, യുഎസ് കപ്പലിന് മുകളിലൂടെ പറന്ന ഹെലികോപ്റ്റര്‍, സമുദ്രാതിര്‍ത്തി കടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഇതോടെ പ്രദേശം വിട്ടുപോയില്ലെങ്കില്‍ ഇറാനിയന്‍ വിമാനങ്ങളെ ആക്രമിക്കുമെന്നായിരുന്നു യുഎസ് യുദ്ധക്കപ്പലില്‍ നിന്നുള്ള ഭീഷണിപ്പെടുത്തി. ഇതിനു മറുപടിയായി, സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂര്‍ണ സംരക്ഷണത്തിലാണ് ഹെലികോപ്റ്റര്‍ എന്ന് ഇറാന്‍ വ്യക്തമാക്കി. പിന്നാലെ യുഎസ് യുദ്ധക്കപ്പല്‍ തെക്കോട്ട് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

More Stories from this section

family-dental
witywide