
ന്യൂഡല്‍ഹി: ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ പ്രതികരണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അതിന്റെ നിയമപരമായ ഉത്തരവാദിത്തം യുഎസിന് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭീഷണി തുടരുകയാണെങ്കില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും വസ്തുക്കളെയും സംരക്ഷിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ഇറാനു നേരെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്നു ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലും അബ്ബാസ് അറാഗ്ചി മുന്നറിയിപ്പ് നല്‍കി. രാജ്യാന്തര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ)ക്ക് അറിയിപ്പ് നല്‍കുമെന്നും അറാഗ്ചി കൂട്ടിച്ചേര്‍ത്തു.











