ഇനിയും ക്ഷമിക്കാന്‍ ട്രംപിന് വയ്യ!വ്യക്തമായ പുരോഗതിയില്ലെങ്കില്‍ റഷ്യ-യുക്രെയ്ന്‍ സമാധാന കരാറില്‍ നിന്ന് യുഎസ് പിന്മാറും: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍ : റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി സമാധാന കരാറില്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ യുഎസ് നീക്കം. വ്യക്തമായ പുരോഗതി കാണുന്നില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യ- യുക്രെയ്ന്‍ സമാധാന കരാറില്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങള്‍ ഇത് ആഴ്ചകളോ മാസങ്ങളോ നീട്ടിക്കൊണ്ടുപോകാന്‍ പോകുന്നില്ല, വരും ആഴ്ചകളില്‍ ഒരു കരാര്‍ കൈവരിക്കാനാകുമോ എന്ന് ഞങ്ങള്‍ വേഗത്തില്‍ – ദിവസങ്ങള്‍ക്കുള്ളില്‍ – തീരുമാനിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍, ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇല്ലെങ്കില്‍, ഞങ്ങള്‍ മറ്റ് മുന്‍ഗണനകളിലേക്ക് ശ്രദ്ധ തിരിക്കും.’- യൂറോപ്യന്‍, യുക്രെയ്ന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പാരീസ് സന്ദര്‍ശനത്തിനിടെ റൂബിയോ പറഞ്ഞു. ഒരു കരാറിലെത്തുന്നതിനെ ട്രംപ് ഇപ്പോഴും പിന്തുണയ്ക്കുന്നുവെന്നും റൂബിയോ ഊന്നിപ്പറഞ്ഞു.

More Stories from this section

family-dental
witywide