
വാഷിംഗ്ടണ്‍ : ലോകമെമ്പാടും യുഎസ് നല്‍കുന്ന 6000 കോടി ഡോളറിന്റെ സഹായം ഇല്ലാതാകും. വിദേശരാജ്യങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സാമ്പത്തികസഹായം നല്‍കുന്ന യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് (യുഎസ്എഐഡി) 90% വിദേശ കരാറുകളും റദ്ദാക്കുന്നതോടെയാണ് അത് സംഭവിക്കുക.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ എബോള വ്യാപനം തടഞ്ഞതും എച്ച്‌ഐവി പ്രതിരോധം ശക്തമാക്കിയതും യുഎസ്എഐഡി പണം ഉപയോഗിച്ചായിരുന്നു.
സുഡാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ രക്ഷിക്കാനുള്ള പരിചരണം നല്‍കുന്നതുള്‍പ്പെടെ ലോകമെമ്പാടുമുള്ള യുഎസ് ധനസഹായത്തോടെയുള്ള പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ വ്യാഴാഴ്ച നോട്ടീസുകള്‍ നല്‍കി. ഈ പദ്ധതികള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല.
അതേസമയം, വാഷിംഗ്ടണ്‍ വിദേശ സഹായം അവസാനിപ്പിക്കുകയാണെന്ന ആശങ്കകള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തള്ളിക്കളഞ്ഞു, ജീവന്‍ രക്ഷാ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.













