യുഎസില്‍ പ്രവേശിക്കുന്ന വിദേശ പൗരന്മാര്‍ക്കുള്ള ഓണ്‍ലൈന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഫോമുകള്‍ സ്വീകരിക്കുന്നത് USCIS താല്‍ക്കാലികമായി നിര്‍ത്തിവച്ചു

വാഷിംഗ്ടണ്‍ : അനധികൃത കുടിയേറ്റത്തിനെതിരെ നയം കടുപ്പിച്ച ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ, യുഎസില്‍ പ്രവേശിക്കുന്ന വിദേശ പൗരന്മാര്‍ക്കുള്ള ഓണ്‍ലൈന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഫോമുകള്‍ സ്വീകരിക്കുന്നത് യുഎസ്സിഐഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കുടിയേറ്റവും പൗരത്വവും സംബന്ധിച്ച് സേവനങ്ങള്‍ നല്‍കുന്ന യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണ് യു.എസ്.സി.ഐ.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്.

ഒരു പിന്തുണക്കാരനാകാനുള്ള ഓണ്‍ലൈന്‍ അഭ്യര്‍ത്ഥന, സാമ്പത്തിക പിന്തുണ പ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട ഫോം I-134A സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യു.എസ്.സി.ഐ.എസ് പ്രഖ്യാപിച്ചു. ജനുവരി 20ന് അധികാരമേറ്റ പുതിയ ഭരണകൂടം പുറപ്പെടുവിച്ച യുഎസ് അതിര്‍ത്തികള്‍ സുരക്ഷിതമാക്കലുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഉത്തരവിനെ തുടര്‍ന്നാണ് ഈ തീരുമാനം.

അടിയന്തര മാനുഷിക കാരണങ്ങളാലോ പൊതു ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലോ താല്‍ക്കാലിക പ്രവേശനം അനുവദിക്കുന്ന മാനുഷിക പരോള്‍ പ്രോഗ്രാമുകള്‍ക്കായി വിദേശ പൗരന്മാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വ്യക്തികള്‍ ഉപയോഗിക്കുന്നതാണ് ഫോം I-134A. അഥവാ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള പ്രവേശനത്തിനായി ഒരു വിദേശ പൗരനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്ന ഒരു ഓണ്‍ലൈന്‍ ഫോമാണ് ഫോം I-134A. ക്യൂബക്കാര്‍, ഹെയ്തിക്കാര്‍, നിക്കരാഗ്വക്കാര്‍, വെനിസ്വേലക്കാര്‍ എന്നിവര്‍ക്കുള്ള യൂണിറ്റിംഗ് ഫോര്‍ ഉക്രെയ്ന്‍ പ്രോഗ്രാമിനും മാനുഷിക പരോള്‍ പ്രോഗ്രാമിനും ഇത് പ്രത്യേകമായി ഉപയോഗിക്കുന്നു.

More Stories from this section

family-dental
witywide