
പകൽ നേരത്ത് കനത്ത മൂടൽ മഞ്ഞോ മഴയോ കാർമേഘങ്ങളോ കാരണം സൂര്യനെ കാണാതെ മണിക്കൂറുകൾ നമ്മൾ കടന്നുപോകാറുണ്ട്. അത് സാധാരണം. എന്നാൽ, രണ്ടുമാസത്തോളം രാവും പകലും സൂര്യനെക്കാണാതെ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ? എത്ര ആരോജകമായിരിക്കും അല്ലെ? സൂര്യനില്ലാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ പ്രയാസമായ നമുക്ക് ആഴ്ചകളോളം സൂര്യനെ കാണാത്ത മനുഷ്യരുട ജീവിതം അത്ഭുതകരമായിരിക്കും. അത്തരത്തിൽ ഒരിടമാണ് അലാസ്കയിലെ ഒരു ചെറുപട്ടണമായ ഉത്കിയാഗ്വിക് ( (Utqiagvik) മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്നു).
ഉത്കിയാഗ്വിക്കിനോട് ഈ വർഷം നവംബർ 18 ന് ഉച്ചയ്ക്ക് 1.30 ന്, സൂര്യൻ താത്ക്കാലികമായി വിടപറഞ്ഞു. ഇനി 2026 ജനുവരി 22 നും 26 നുമിടയ്ക്ക് ഒരു നേർത്ത വെളിച്ചം പകർന്ന് സൂര്യൻ ഉദിക്കും. അതുവരെ ഒരു സൂര്യോദയത്തിനായി രണ്ടുമാസത്തെ കാത്തിരിപ്പ്! ഇക്കുറിയും ഉത്കിയാഗ്വിക് അവിടുത്തെ വാര്‍ഷിക അന്ധകാര ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . പോളാർ നൈറ്റ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം എല്ലാ ശൈത്യകാലത്തും സംഭവിക്കുന്നതാണ്. ആര്‍ട്ടിക് സര്‍ക്കിളിന് വടക്കായാണ് ഉത്കിയാഗ്വിക് സ്ഥിതി ചെയ്യുന്നത്.

ഭൂമി അതിന്റെ അച്ചുതണ്ടിൽ ഇരുപത്തി മൂന്നര ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം, എല്ലാ വർഷവും ശൈത്യകാലത്ത് അലാസ്ക ഇരുളിലേക്ക് പോകാറുണ്ട്. ഇനി അലാസ്ക്കകാര്‍ സൂര്യനെ കാണുന്നത് അടുത്ത വർഷം 2024 ജനുവരി 23 ന് മാത്രമായിരിക്കും. പോളാര്‍ നൈറ്റ് എന്നത് ശൈത്യകാലത്ത് ഉത്കിയാവിക്കിലും ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലെ മറ്റ് നഗരങ്ങളിലും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്. സൂര്യന്റെ ചെറിയ സാന്നിധ്യം പോലും ചക്രവാളത്തിന് മുകളില്‍ ദൃശ്യമാകാത്ത തരത്തിലാണ് ഈ കാലഘട്ടം.
Utkiagvik will have to wait until the end of January for the next sunrise.










