‘മഡുറോ ഇല്ലാത്ത പുതിയ യുഗം’; വെനസ്വേലയിൽ ‘സ്വാതന്ത്ര്യ പ്രകടനപത്രിക’ പുറത്തിറക്കി പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

കാരക്കസ്: വെനസ്വേലൻ പ്രതിപക്ഷ നേതാവും സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവുമായ മരിയ കൊറീന മച്ചാഡോ, ഭരണാധികാരി നിക്കോളാസ് മഡുറോ ഇല്ലാത്ത രാജ്യത്തിനായുള്ള പുതിയ യുഗത്തെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ വിവരിക്കുന്ന സ്വാതന്ത്ര്യ പ്രകടനപത്രിക പ്രസിദ്ധീകരിച്ചു. നാല് പേജുള്ള ഈ രേഖയിൽ, വോട്ടുചെയ്യാനും സംഘടിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ ഉൾപ്പെടെ എല്ലാ വെനസ്വേലക്കാർക്കും അർഹതപ്പെട്ട ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് വിവരിക്കുന്നു.

യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം പോലുള്ള ജനാധിപത്യ മാതൃകകളിൽ നിന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ട്, സർക്കാരിൽ നിന്ന് അധികാരം വികേന്ദ്രീകരിക്കാനും അത് പൊതുജനങ്ങൾക്ക് തിരികെ നൽകാനും ഈ രേഖ ആവശ്യപ്പെടുന്നു. “ഓരോ വെനസ്വേലക്കാരനും ജനിക്കുന്നത് സ്രഷ്ടാവ് നൽകിയ, മനുഷ്യർക്ക് എടുത്തുകളയാനാകാത്ത അവകാശങ്ങളുമായാണ്,” എന്ന് രേഖയുടെ ഒരു ഭാഗത്ത് പറയുന്നു.

വെളിപ്പെടുത്താത്ത ഒരു ലൊക്കേഷനിൽ ഇരുന്ന് 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ മച്ചാഡോ ഈ മാനിഫെസ്റ്റോ മുഴുവനായി വായിച്ചു. മഡുറോയുടെ അധികാരം അവസാനിക്കാൻ പോവുകയാണെന്ന് അവർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നടന്ന വിവാദമായ തിരഞ്ഞെടുപ്പിൽ സർക്കാർ നിയന്ത്രിത തിരഞ്ഞെടുപ്പ് സമിതി മഡുറോയെ വിജയിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് മച്ചാഡോ ഒളിവിൽ പോകാൻ നിർബന്ധിതയായിരുന്നു. “ചാരത്തിൽ നിന്ന് ഒരു പുതിയ വെനസ്വേല ഉയിർത്തെഴുന്നേൽക്കുകയാണ്. ഫീനിക്സ് പക്ഷിയെപ്പോലെ, ഉണർവുള്ള ആത്മാവും ഏകീകൃത ലക്ഷ്യവുമായി—ശക്തവും ഉജ്ജ്വലവും തടയാനാകാത്തതുമായി അത് പുനർജനിക്കുന്നു,” അവർ പറഞ്ഞു.

More Stories from this section

family-dental
witywide