ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ തിങ്കളാഴ്ച ഗുരുവായൂരില്‍; ദര്‍ശനത്തിനും കടകള്‍ തുറക്കുന്നതിനും വാഹനപാര്‍ക്കിംഗിനും നിയന്ത്രണം

കൊച്ചി : ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ജൂലൈ ഏഴിന് (തിങ്കളാഴ്ച) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തും. ഉപരാഷ്ട്രപതിയുടെ ദര്‍ശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിലും പരിസരത്തും നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്ര ഇന്നര്‍ റിങ്ങ് റോഡുകളില്‍ അന്നേ ദിവസം രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാനും അനുവാദമില്ല.

അതേസമയം, സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. ഇവ ഏഴ് മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്.

More Stories from this section

family-dental
witywide